Thursday, May 31, 2007

രജാരവി വര്‍മ്മേ എന്നോടു ക്ഷമിക്കൂ [ചിത്രങ്ങള്‍]

ചെറുപ്പത്തില്‍ വരച്ച കുറച്ചു ചിത്രങ്ങള്‍ പൊടി തട്ടി എടുത്തത്. പുതിയത് കുറച്ചുണ്ട് അതു ഇതിനു കിട്ടുന്ന അടിയുടെ ചൂടനുസരിച്ചു പറ്റിയാല്‍ പിന്നീടിടാം ..



രജാരവി വര്‍മ്മേ എന്നോടു ക്ഷമിക്കൂ (സമര്‍പ്പണം സു)

ചുമ്മാ..ഇത് സൂവിന്‌ ഇരിക്കട്ടെ



എന്റെ ആദ്യത്തെ ഓയില്‍ പരീക്ഷണം (സമര്‍പ്പണം ഇഞിചിപ്പെണ്ണ്)

ഇനി ആരും സ്വപ്നം കണ്ടു വിഷമിക്കണ്ട.


ശിലായുഗന്‍ ..[ സമര്‍പ്പണം ഡിങ്കന്‍ ]

ഡിങ്കന്റെ ഏകദേശ ഛായയില്ലേ


മനുഷ്യന്റെ ക്രൂരത (ഇപ്പൊ ഇട്ട പേര്) [സമര്‍പ്പണം വില്ലൂസ്]

ഒത്തു കളിച്ചു ചാനലുകാരെ പറ്റിച്ച ക്രൂരത ഹഹ


നേരത്തേ ഒന്നു പോസ്റ്റീത്.. [സമര്‍പ്പണം സാന്‍ഡോസ്]

വാറ്റി കുടിച്ചു കളയരുത്...........................



നേരത്തേ ഒന്നു പോസ്റ്റീത്.. [സമര്‍പ്പണം ചാത്തന്‍ ]

കുന്തത്തിനു റെസ്റ്റ് കൊടുക്കൂ..ഈ കപ്പലെടുത്തോ..[ഇക്കാസിന്റേയാ..]

44 comments:

ഉണ്ണിക്കുട്ടന്‍ said...

പഴയ കുറച്ചു ചിത്രങ്ങള്‍ പൊടി തട്ടി എടുത്തത്. പുതിയത് കുറച്ചുണ്ട് അതു ഇതിനു കിട്ടുന്ന അടിയുടെ ചൂടനുസരിച്ചു പറ്റിയാല്‍ പിന്നീടിടാം ..

രജാരവി വര്‍മ്മേ എന്നോടു ക്ഷമിക്കൂ

Kumar Neelakandan © (Kumar NM) said...

അപ്പോള്‍ എനിക്കില്ലേ? തേങ്ങ ഉണ്ടിക്കുട്ടന്റെ മണ്ടയ്ക്കിരിക്കട്ടെ!

മുസ്തഫ|musthapha said...

ഒരു സമര്‍പ്പണത്തിന് എന്താ റേറ്റ് :)


തരക്കേടില്ലാതെ വരച്ചിട്ടുണ്ടല്ലോ... ഇപ്പോ ഇല്ലേ ഈ പരിപാടി...!!!

ഉണ്ണിക്കുട്ടന്‍ said...

കുമാറേട്ടാ..അടുത്തത് ഞാനൊരു ഫോട്ടോ ഇടുന്നുണ്ട്..അതു കുമാറേട്ടനു തന്നെ..
എന്ത്..? വേണ്ടാന്നോ..അതൊന്നും പറ്റില്ല..ഞാന്‍ സമര്‍പ്പിക്കും ഹാ..

അഗ്രജാ..ഇപ്പോ ലേശം കുറവാ..ടെയിം കിട്ടുന്നില്ലാ..
[സമര്‍പ്പണം ചുമ്മാ അവന്മാരെ പറ്റിക്കാന്‍ .]

വല്യമ്മായി said...

കൊള്ളാം ,സാന്‍ഡോസിന് മാത്രമെന്താ നിറമില്ലാത്ത പടം.

ആഷ | Asha said...

ഉണ്ണിക്കുട്ടന്‍സ്, നന്നായിട്ടുണ്ടല്ലോ

സാന്റോസ് ഇതുവരെ വന്നില്ലേ സമര്‍പ്പിച്ചിട്ട്.
ഓ ഞാന്‍ മറന്നു സാന്റോസ് ഒട്ടകപക്ഷി തേന്‍ കുടിക്കുന്ന പടം പിടിക്കാന്‍ നടക്കുവാണെന്നു അറിയിച്ചിരുന്നു.
അതിന്റെ തിരക്കിലാ...ഉടനെ വരുവായിരിക്കും

സുല്‍ |Sul said...

ഉണ്ണിക്കുട്ടാ ചിത്രകാരാ (ബൂലോഗനല്ല)....
നല്ല രചനകള്‍. ഇനിയുമുണ്ടോ. പോസ്റ്റുമല്ലോ
-സുല്‍

Unknown said...

ഉണ്ണിക്കുട്ടാ:)

നല്ല ചിത്രങ്ങള്‍...ബാക്കി കൂടി പോരട്ടെ...

ഉണ്ണിക്കുട്ടന്‍ said...

വല്യമ്മായീ..സാന്‍ഡോസിനു നിറമുള്ളതു കൊടുത്താല്‍ അവന്‍ ബാക്കി വെച്ചേക്കുമോ..?

സാജന്‍| SAJAN said...

ഉണ്ണിക്കുട്ടാ എന്റെ ഒരു ഓഡറും വാങ്ങി അഡ്വാന്‍സും വാങ്ങി പോയിട്ടെന്തായി.. അത് തീര്‍ത്തിട്ട് മറ്റുള്ള പണികള്‍ ചെയ്യൂ ചുള്ളാ‍ാ:)

സൂര്യോദയം said...

ഉണ്ണിക്കുട്ടാ... രാജാ ഉണ്ണിപ്പുലി വര്‍മ്മാ... ചിത്രങ്ങള്‍ നന്നായിട്ടുണ്ട്‌... (ആര്‌ വരച്ചതാണാവോ?) ;-)

ദീപു : sandeep said...

സാന്റോസിനെ കുടിയനായി ചിത്രീകരിയ്ക്കാനുള്ള ഗൂഢാലോചന.. :)

sandoz said...

malഡാ...നീയെനിക്ക്‌ മാത്രം പഴേ പടം സമര്‍പ്പിച്ചല്ലേ......
പിന്നെ നമുടെ ഫേവറിറ്റ്‌ ഐറ്റം പഴകിയാലാ നല്ലത്‌..അത്‌ കൊണ്ട്‌ ഞാന്‍ ക്ഷമിച്ചു.......

ഡിങ്കനുള്ള സമര്‍പ്പണം കലക്കി....ഹ.ഹ.ഹ....

ചാത്തനെ കടലില്‍ താത്തും എന്നാണോ അ സമര്‍പ്പണത്തിന്റെ അര്‍ഥം..
അതോ കപ്പലില്‍ കേറ്റി നാട്‌ കടത്തൂന്നോ.....
ആ സൂവിനു സമര്‍പ്പിച്ച പടം കണ്ടിട്ട്‌ എനിക്ക്‌ ചിരി നിര്‍ത്താന്‍ പറ്റണില്ലാ.....
ആ അരയന്നം പാവം....

ഇത്‌ ഇഞ്ചീടെ മുപ്പത്‌ കൊല്ലം മുന്‍പുള്ള പടം അല്ലേ....
വില്ലൂസിനുള്ള സമര്‍പ്പണം ഇക്കാസിനായിരുന്നു കൊടുക്കേണ്ടത്‌....
അവന്റെ ഉത്തരകണ്ടം ഉത്തരത്തിന്‌....

അരവിന്ദ് :: aravind said...

ഉദാത്തം ഉത്കൃഷ്ടം....

(മനോഗതം :
എന്തരഡേയ് രണ്ടാമത്തെ പടം, സലിം കുമാറ് പെണ്‍‌വേഷം കെട്ടിയതോ?

മൂന്നാമത്തേത് ബാഗ്ലൂരിലെ ജോലി സ്ഥലത്ത്, ഉണ്ണീക്കുട്ടന്‍ നില്‍ക്കുന്നതിന്റെ സെല്‍‌ഫ് പോര്‍ട്രേയ്റ്റ് ആയിരിക്കും അല്ലേ? നന്നായി.

പരുന്തിന്റെ പടത്തിന് അണ്ടകടാഹത്തില്‍ നികുഭിലയുടെ അലയൊളികള്‍ എന്നോ മറ്റോ പേരിട്ടാല്‍ മനസ്സിലാക്കാന്‍ എളുപ്പമായിരുന്നു...)

:-)

മറ്റു സൃഷ്ടികളും പോസ്റ്റുമോ?

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്:
ഒന്നാംക്ലാസിലെ ഉണ്ണിക്കുട്ടന്‍ വരച്ച പടം ചാത്തനും!!!
ഈ ചാത്തന്‍ കുന്തം യൂസ് ചെയ്യാറില്ലെടേ.. അതു ലുട്ടാപ്പി .
ഇക്കാസ് വഹ ഒരു ബോട്ട് എന്റേലുണ്ട് അതു വച്ച് ഞാന്‍ അഡ്ജസ്റ്റ് ചെയ്തോളാം ഈ മുങ്ങാന്‍പോ‍ണ കപ്പലു നീ ശ്രീജിത്തിനു വെടിക്കെറ്റ് ചെയ്. അവനു അമേരിക്കേലു ഇതിലു പോവാലോ.

അരവിന്ദേട്ടോ: എവന്റെ മറ്റ് സൃഷ്ടികളൊന്നും വെളിച്ചം കണ്ടിട്ടില്ലാ. ഏതോ ബാറിലെ പറ്റു കൊടുക്കാത്തോണ്ട് ഉടമ കയ്യേറി..അതിപ്പോഴും അവിടിരിപ്പാ.

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

ഉണ്ണീക്കുട്ടാ അപ്പോള്‍ ഒരു കലാകാരനാണല്ലേ.
നല്ല പടങള്‍
മടിക്കേണ്ട ബാകി കൊടെ പോരട്ടെ

അപ്പു ആദ്യാക്ഷരി said...

കൂട്ടുകാര്‍ക്കെല്ലാം കൊണ്ടു സമര്‍പ്പിച്ചോ... ഉം..

രണ്ടാമത്തേത് ഇഷ്ടമായി.

Siju | സിജു said...

ഉണ്ണിക്കുട്ടാ..
പടങ്ങളെല്ലാം അടിപൊളി..

നിമിഷ::Nimisha said...

ഉണ്ണിക്കുട്ടാ, രാജാ രവി വര്‍മ്മയേയും പിന്നെ ആ പാവം ടിങ്കനെയും സാന്റോസിനെയും കൊന്ന് കൊല വിളിച്ചല്ലേ? :)

Dinkan-ഡിങ്കന്‍ said...

ഡിങ്കന്റെ പടം കണ്ടാല്‍ ഹനുമാന്റെ പോലെ ഉണ്ടല്ലോടാ :) (DushTaaaaa)
എല്ലാം കലക്കീണ്ട് ട്ടാ. ന്നാലും ഇനിയും നന്നായി വരയ്ക്കാന്‍ ശ്രമിയ്ക്ക് പിന്നെ രാജാ രവി സാര്‍ എന്നു പറഞ്ഞാല്‍ മതി. “വര്‍മ്മ” എന്നെങ്ങാനും മിണ്ടിയാല്‍ ഒരു ലോഡ് വര്‍മ്മയിറങ്ങും ഇവിടേ.
വരട്ടേ :)

മിടുക്കന്‍ said...

ദീപു അഥവാ സന്ദീപേ,
സാന്റൊയെ കുടിയനായി ചിത്രീകരിക്കാന്‍ ഒരു ഗൂഢാലോചനയും ഇല്ല..
കുടിയനല്ലാതെ ചിത്രികരിക്കാന്‍ അങ്ങനെ വല്ല ആലൊചനേം നടക്കുന്നുണ്ടേല്‍ കൊള്ളാം..

ഏറനാടന്‍ said...

ഉണ്ണിക്കുട്ടാ പൊന്നൂട്ടാ.. വര്‍മ്മയെകുറിച്ചാവും എന്നുകരുതിയാ വന്നത്‌. നിരാശനാക്കിയില്ല. നല്ല ചിത്രങ്ങള്‍ തന്നെട്ടാ.. പ്രൈസൊക്കെ കിട്ടീരുന്നോ?

സമര്‍പ്പണം ഒന്നെങ്കിലും വര്‍മ്മയ്‌ക്ക്‌ കൊടുക്കാമായിരുന്നു. (ഞാന്‍ ഉദ്ധ്യേശിച്ച വര്‍മ്മ കുട്ടിക്കാലത്ത്‌ ചുമരിലൊക്കെ കരിക്കട്ട കൊണ്ട്‌ ചിത്രം വരച്ച വര്‍മ്മ - ആ - രാജാരവിവര്‍മ്മ തന്നെ!)

ഉണ്ണിക്കുട്ടന്‍ said...

അരവിന്ദേ..കമന്റു വായിച്ചു ഞാന്‍ ചിരിച്ചു മറിഞ്ഞു..പിന്നാ അലോചിച്ചെ..എനിക്കിട്ടാണല്ലോ വെച്ചേ എന്നു.. എന്റെ സൃഷ്ടികള്‍ പൊളിച്ചടുക്കിത്തന്നു അല്ലേ..നന്ദീണ്ട്..ഒന്നു കാണണം ..
ഇന്നെത്ര ഡയപ്പര്‍ മാറ്റി..?

[സത്യസന്ധമായ വിലയിരുത്തലിനു നാലു കൊട്ട നന്ദി..കാലു മടക്കി ഒരു ചവിട്ട്]

:)

ഉണ്ണിക്കുട്ടന്‍ said...

സാന്‍ഡോസേ...നിനക്കു ഞാന്‍ പഴേതല്ലേ തരൂ..ഓള്‍ഡ് അഡ്മിറല്‍ ഈസ് ഗോള്‍ഡ് എന്നല്ലേ.. :)

ചാത്താ..അന്നു ഞാന്‍ അതൊക്കെ പണയം വെച്ചല്ലേ നിന്നെ ബറീന്ന് ഇറക്കിക്കൊണ്ടു വന്നത്.എന്നിട്ടാ നന്ദി നിനക്കുണ്ടോ..?

[കപ്പലു നമുക്കു എന്നാ ശ്രീജിത്തിനു കൊടുക്കാം
അമേരിക്കെ കപ്പലീ ചെന്നിറങ്ങുമ്പോ പറയാനുള്ള ഇംഗ്ലീഷ് ഒക്കെ നീ പഠിപ്പിച്ചു കൊടുക്ക്.]

ഡിങ്കാ...അപ്പോ പടം കറക്റ്റല്ലേ..ഹിഹി രജാ രവി സാര്‍ എന്നേ ഞാനിനി പറയൂ..

ഉണ്ണിക്കുട്ടന്‍ said...

ആഷേ...സന്റോ വന്നു എനിക്കിട്ടു പണീം തന്നു :)

സുല്ലേ..ഞാന്‍ സുല്ലിട്ടു. :)

പോതുവാളേ..:)

സാജാ..ഇത്തിരി കൂടി വലിയ അയച്ചു താ..ഇതു കാണാന്‍ പറ്റണില്ല ..:)

സൂര്യോദയം ...ഊം .. :)

ദീപു..അല്ലാ..പിന്നേ..:)

ഇന്‍ഡ്യാഹെറിറ്റേജ്‌ ..:)

അയ്യോ എല്ലാരും എന്റെ കൂട്ടുകാരല്ലേ [അവന്മാരെ പറ്റിച്ചതല്ലേ]..:)

സിജൂ :)

നിമിഷാ..അതു പിന്നെ അങ്ങനല്ലേ വേണ്ടേ ..:)

മിടുക്കന്‍ ..കറക്റ്റ് ..:)

ഏറനാടാ...കണ്ടു അല്ലേ..ഒരെണ്ണം ഞാന്‍ വര്‍മ്മയ്ക്കും കൊടുക്കുന്നുണ്ട്. :)

ശ്രീ said...

ചിത്രങ്ങള്‍‌ നന്നായിട്ടുണ്ട്...
:)

P Das said...

:)

ഉണ്ണിക്കുട്ടന്‍ said...

അപ്പൂനുള്ള മറുപടി എഴുതിയെങ്കിലും പേരു വെക്കാന്‍ മറന്നു പോയീ.. :)

ശ്രീ :)

ചക്കരേ :)

ഉണ്ണിക്കുട്ടന്‍ said...

അരവിന്ദാ..ഞാന്‍ ബംഗ്ലൂരല്ലാ ചെന്നൈലാ അങ്ങനെ നില്‍ക്കണേ.. :)

ആവനാഴി said...

പ്രിയ ഉണ്ണിക്കുട്ടന്‍,

നന്നായീട്ടോ.

അല്ല, അതില്‍ ഏറ്റവും നല്ല പടം ഡിങ്കനു സമര്‍പ്പിച്ചു, അല്ലേ?

സസ്നേഹം
ആവനാഴി

ഉണ്ണിക്കുട്ടന്‍ said...

ആവനാഴീ..ഒരോത്തര്‍ക്കും ചേര്‍ന്നതല്ലേ കൊടുക്കണ്ടേ..അല്ലേ.. :)

അഭയാര്‍ത്ഥി said...

ഉണ്ണികുട്ടുസ്‌.
പടമൊക്കെ നന്നായിട്ടുണ്ട്‌.
ആരാണാ കട്ടബൊമ്മി. നിണമണിഞ്ഞ ചെന്നൈ ആകുമോ?
കീപ്‌ ഗോയിംഗ്‌

അങ്കിള്‍. said...

ഇത്രത്തോളം ഞാന്‍ പ്രതീക്ഷിച്ചില്ല, ഉണ്ണിക്കുട്ടാ. അഭിനന്ദനങ്ങള്‍.

chithrakaran ചിത്രകാരന്‍ said...

ഉണ്ണിക്കുട്ടാ... ,
നന്നായിരിക്കുന്നു ചിത്രങ്ങള്‍.
ആരാ ഈ രാജാ രവിവമ്മ എന്നു മനസ്സിലായില്ല. ചിത്രകലയില്‍ രാജാവും ശിപായിയും ഇല്ല.:)

ഉണ്ണിക്കുട്ടന്‍ said...

ഗന്ധര്‍വരേ ..ആകുമോ..? :)

അങ്കിളേ...ഞാനും പ്രതീക്ഷിച്ചില്ല.. :)

ചിത്രകാരാ ...ഞാനും ശരി വയ്ക്കുന്നു പേരേ ഞാന്‍ ഉദ്ദേശിച്ചുള്ളൂ.. :)

'ങ്യാഹഹാ...!' said...

'ങ്യാഹഹാ...!'

kalakki!

ശ്രീ said...

ഉണ്ണിക്കുട്ടാ...

ഞാനിതും കണ്ടിരുന്നു. പക്ഷെ, ഇപ്പൊള്‍ വരയ്ക്കുന്നില്ലെന്ന് പറഞ്ഞതു കഷ്ടം തന്നെ...
അങ്ങനെ ഒരു കഴിവുണ്ടെങ്കില്‍ അതു നശിപ്പിക്കുന്നതെന്തിന്‍? എന്നു വച്ചാല്‍ പുറത്തെടുക്കാത്തതെന്ത്?

ഇനിയും വരയ്ക്കു....
കാണാന്‍ ഞങ്ങളെല്ലാം റെഡി...
:)

Santhosh said...

കൊള്ളാമല്ലോ ഉണ്ണിക്കുട്ടാ. ഇനിയും വരയ്ക്കൂ!

അനാഗതശ്മശ്രു said...

ഇന്ചിപ്പെന്ണിന്റെ കുന്ചിരോമം വരച്ചതു കൂടുതല്‍ ഇഷ്ടപ്പെട്ടു...

Unknown said...

രവിവര്‍മ്മ ക്ഷമിയ്ക്കുമായിരിക്കും ഉണ്ണിക്കുട്ടാ പക്ഷെ ഡിങ്കന്‍ ഇടിച്ച് കൂമ്പ് വാട്ടും. :-)

Anonymous said...

Hello. This post is likeable, and your blog is very interesting, congratulations :-). I will add in my blogroll =). If possible gives a last there on my blog, it is about the Webcam, I hope you enjoy. The address is http://webcam-brasil.blogspot.com. A hug.

മരമാക്രി said...

മേലാല്‍ നിങ്ങള്‍ എഴുതരുത്‌. ഞാന്‍ തുടങ്ങി.

Sunu said...

By the by, why you dont draw now? They are good...Really, good. Think, you should continue..:)

Well, I am a beginner in blogs. Just started browsing and reached here as well.

മഴവില്ലും മയില്‍‌പീലിയും said...

നല്ല ചിത്രങ്ങള്‍ ഉണ്ണിക്കുട്ടാ.പുതിയ മൂന്നാലെണ്ണം കൂടെ വരക്കണെ..അകൂട്ടത്തില്‍ ബോബനെം, മോളിയിയെയും വക്കണം..(ഡെഡിക്കേറ്റ് ചെയ്തേരെ എനിക്ക്..ഞാന്‍ ഓടി..............)